Sorry, you need to enable JavaScript to visit this website.

ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് ബീജിങ്

ഷുവോഷു- ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് ബീജിങ്. അഞ്ചു ദിവസത്തിനിടെ 744.8 മില്ലിമീറ്റര്‍ മഴയാണ് ബീജിങില്‍ പെയ്തത്. 

ഡോക്‌സുരി കൊടുങ്കാറ്റിന്റെ ഭാഗമായാണു പേമാരിയെന്നു ബീജിങ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബീജിങ്ങിലും സമീപത്തെ ഹെയ്‌ബെയ് പ്രവിശ്യയിലും ശനിയാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകള്‍ തകര്‍ന്നു. വൈദ്യുതി, കുടിവെള്ള വിതരണം തുടങ്ങിയവ തകരാറിലായി. നദികള്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ബീജിങ്ങില്‍ പലയിടത്തും ആളുകള്‍ പാലങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്.

Latest News