ദുബായ്- ഡെലിവറി ബൈക്ക് മോഷ്ടിച്ചശേഷം അഗ്നിക്കിരയാക്കിയ 17 കാരനെ ജുഡീഷ്യല്‍ പ്രൊബേഷനില്‍ പ്രവേശിപ്പിച്ചതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇയാളും മറ്റൊരാളും ചേര്‍ന്നാണ് കൃത്യം ചെയ്തത്. എമിറേറ്റിലെ ജുവനൈല്‍ കോടതിയില്‍ മോഷണം, തീകൊളുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റസ്‌റ്റോറന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇരുവരും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.
മറ്റൊരു സ്ഥലത്തെത്തിച്ച് ബൈക്കിന്റെ പെട്രോള്‍ ട്യൂബ് പുറത്തെടുത്ത് തീക്കൊളുത്തുകയായിരുന്നു, പ്രായപൂര്‍ത്തിയാകാത്തയാളെ ജുഡീഷ്യല്‍ പ്രൊബേഷനില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. രണ്ടാമനെ ജയിലില്‍ അടച്ചു.
കുട്ടികളുടെ പെരുമാറ്റം എപ്പോഴും നിരീക്ഷിക്കാനും സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കാനും അതോറിറ്റി രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.