ബറേലി (യു.പി) - സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ ബലാൽസംഗശ്രമം ചെറുത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ സാനിറ്റൈസർ കുടിപ്പിച്ച് അക്രമിസംഘം കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.
ബലാംത്സംഗശ്രമത്തിനിടെ ജൂലൈ 27-നാണ് 16-കാരി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അക്രമം തടയാനെത്തിയ പെൺകുട്ടിയുടെ സഹോദരനെയും സംഘം മർദ്ദിച്ച് അവശനാക്കി. ബലാത്സംഗത്തിന് വഴങ്ങാത്തതിനെ തുടർന്ന് നാലംഗ സംഘം കുട്ടിയെ സാനിറ്റൈസർ കുടിപ്പിക്കുകയായിരുന്നു. തുടർന്ന് അവശയായ കുട്ടിയെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു. എന്നാൽ, ഇത്രയും ദിവസമായിട്ടും ഉദേഷ് റാത്തോറും കൂട്ടാളികളും അടങ്ങുന്ന പ്രതികളെ തൊടാൻ പോലും പോലീസിനായിട്ടില്ലെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ഇതേ തുടർന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.