Sorry, you need to enable JavaScript to visit this website.

സ്പീക്കര്‍ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നല്‍കിയവരാണ്, അല്ലാതെ സുകുമാരന്‍ നായരല്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം - സ്പീക്കര്‍ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നല്‍കിയവരാണ്, അല്ലാതെ സുകുമാരന്‍ നായരല്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുകുമാരന്‍ നായരല്ല ഷംസീറിന് സ്പീക്കര്‍ പദവി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എ എന്‍ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നല്‍കരുത്. സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മതവികാര പ്രസ്താവന ആരില്‍ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീര്‍ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് നോക്കണം. മതങ്ങള്‍ തമ്മിലുള്ള പോര് അനാവശ്യമാണ്. ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഷംസീര്‍ തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News