കണ്ണൂര്‍ - ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് അഭിമുഖമായിരുന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി.
കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാര്‍ത്ഥിനി പങ്കുവച്ചത്.