(ബാലുശ്ശേരി) കോഴിക്കോട് - സ്‌കൂൾ യൂനിഫോമിൽ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരിയിലാണ് സംഭവം. മുഹമ്മദ് ഷാമിൽ(20), നിയാസ് കെ.വി(20) എന്നിവരാണ് പിടിയിലായതെന്നും ഇവരിൽനിന്നും 10,10,000 രൂപ കണ്ടെടുത്തതായും ബാലുശ്ശേരി പോലീസ് പറഞ്ഞു.
പ്രതികൾ നേരത്തെയും ഇത്തരം ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിതരണം ചെയ്യാനുള്ള പണം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.