അബുദാബി- പെട്രോള്‍ സ്റ്റേഷനുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. വാഹനമോടിക്കുന്നവര്‍ക്കും സ്റ്റേഷന് ജീവനക്കാര്‍ക്കും മറ്റ് പെട്രോള്‍ സ്റ്റേഷന് ഉപയോക്താക്കള്‍ക്കും അപകടമുണ്ടാക്കുന്ന തീപിടിക്കുന്ന വസ്തുക്കളാണ് അവയില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് നാം പലപ്പോഴും മറക്കാറുണ്ട്.
2021 ല്‍ സൗദിയിലെ പെട്രോള്‍ സ്റ്റേഷനില്‍ തീപിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാരണം? ഒരു കാര്‍ ഡ്രൈവര്‍ അബദ്ധത്തില്‍ കത്തിച്ച സിഗരറ്റ് പുറത്തിട്ടു. സ്റ്റേഷന് ജീവനക്കാരന് പരിഭ്രാന്തനായി ടാങ്കില്‍നിന്ന് ഇന്ധന നോസല്‍ പുറത്തെടുക്കുകയും ഇന്ധനം തറയില്‍ ഒഴുകുകയും ചെയ്തു. സിഗരറ്റ് അതില്‍ തട്ടി തീ ആളിക്കത്തുകയും ജീവനക്കാരനെ വിഴുങ്ങുകയും ചെയ്തു.
യുഎഇയിലും പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ സിഗരറ്റ് മാത്രമല്ല കുറ്റക്കാര്‍. സുരക്ഷ ഉറപ്പാക്കാന്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ നാം ഒഴിവാക്കേണ്ട മറ്റ് രീതികളുണ്ട്.
പെട്രോള്‍ സ്റ്റേഷനിലെ അപകടസാധ്യതകളെക്കുറിച്ചും വാഹനമോടിക്കുന്നവരും യാത്രക്കാരും സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പാക്കാന്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇമറാത്ത് നല്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.
1. ടാങ്കുകള്‍ നിറക്കുന്ന വേളയില്‍ വാഹനമോടിക്കുന്നവര്‍ എന്ജിന് സ്വിച്ച് ഓഫ് ചെയ്യണം.
2. പുകവലി എപ്പോഴും ആളുകളുടെ ജീവന് അപകടത്തിലാക്കുന്നു. പ്രത്യേകിച്ച് പെട്രോള്‍ സ്റ്റേഷനുകളില്‍. നമ്മള് കണ്ടതുപോലെ, ഒരു സിഗരറ്റ് മതി മുഴുവന്‍ സ്ഥലവും കത്തിയമരാന്‍. അതിനാല്‍ ബങ്കുകളില്‍ പുകവലി അരുത്.
3. പെട്രോള്‍ സ്റ്റേഷന് ഒരു റേസ് ട്രാക്കല്ല. ഇന്ധന പമ്പുകളിലും മറ്റ് വാഹനങ്ങളിലും കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ പരമാവധി വേഗം മണിക്കൂറില്‍ 20 കി.മീ. ആക്കണം. പെട്രോള്‍ പമ്പില്‍ ഇടവഴികളിലൂടെ നടക്കുന്ന ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടെന്നും ഓര്‍ക്കുക.
4. ഇന്ധനം നിറക്കുമ്പോള്‍ കാറുകളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പാടില്ല. കാറില്‍ കുട്ടികള്‍ ഉള്ളപ്പോള്‍ ഇത് വളരെ പ്രധാനമാണ്.
5. ടാങ്ക് നിറഞ്ഞുകഴിഞ്ഞാല്‍, ചോര്‍ച്ച ഒഴിവാക്കാന്‍ ടാങ്കിന്റെ അടപ്പ് പൂര്‍ണ്ണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഓഗസ്റ്റ് മാസത്തെ റീട്ടെയില്‍ ഇന്ധന വില തിങ്കളാഴ്ച യു.എ.ഇ പ്രഖ്യാപിച്ചു. ജൂലൈ മാസം മുതല്‍ സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകള്‍ ലിറ്ററിന് ഏകദേശം 14 ഫില്‍സ് വീതം വര്‍ധിപ്പിച്ചു.
Five rules to stay safe at petrol stations.@MOEIUAE @moiuae @ADNOCdist @enoc_official pic.twitter.com/0SoloAJJku
— Emarat (امارات) (@EmaratOfficial) August 1, 2023