Sorry, you need to enable JavaScript to visit this website.

സർക്കാർ തിരിച്ചറിയൽ രേഖക്ക് ജനനസർട്ടിഫിക്കറ്റ് നിർബന്ധം; ബിൽ പാസാക്കി

ന്യൂദൽഹി- വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, ആധാർ കാർഡ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, സർക്കാർ ജോലികൾ തുടങ്ങിയവക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാക്കുന്ന ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുന്നതിനിടെ ശബ്ദവോട്ടടെയാണ് ബിൽ പാസ്സാക്കിയത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതാണ് നിയമം.  ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ദേശീയ-സംസ്ഥാന തലത്തിലുള്ള ഡാറ്റാബേസ് സൃഷ്ടിക്കാൻ സഹായിക്കുന്നതാണെന്നും പൊതു സേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും ഡിജിറ്റൽ രജിസ്ട്രേഷന്റെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം ഉറപ്പാക്കുമെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര  സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

Latest News