താഷ്‌കെന്റ്- ഉസ്‌ബെക്കിസ്ഥാനില്‍ മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന പോസ്റ്റ് വുമണിന് ദാരുണാന്ത്യം. ഓള്‍ഗ ലിയോന്‍ടൈവേ (32) ആണ് മരിച്ചത്.
ഒന്‍പതുനില കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓള്‍ഗ കുടുങ്ങിയത്. എന്നാല്‍ ഓള്‍ഗയെ കാണാനില്ലെന്ന് കാണിച്ച് ജൂലൈ 24നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാംനാള്‍ ലിഫ്റ്റില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
ലിഫ്റ്റ് നിര്‍മാണത്തിലെ അപാകതയാണ് മരണകാരണമെന്ന് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ആരോപിച്ചു. സംഭവം നടന്നപ്പോള്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നെന്നും ചൈനയില്‍ നിര്‍മിച്ച ലിഫ്റ്റിന് രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.