താഷ്കെന്റ്- ലിഫ്റ്റിനുള്ളിൽ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മരിച്ചു. ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽനിന്നുള്ള പോസ്റ്റ് വുമണായ ഓൾഗ ലിയോന്റേവയാണ് മരിച്ചത്. മൂന്നു ദിവസമായി ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആരും രക്ഷിക്കാൻ വരാത്തതിനെ തുടർന്നാണ് ഇവർ മരിച്ചത്. ഒൻപത് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് സഹായത്തിനായി ലിയോന്റേവ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇവരെ കണ്ടെത്താൻ വീട്ടുകാർ തീവ്രശ്രമം നടത്തിവരുന്നതിനിടെയാണ് മൂന്നു ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. ലിവന്റോവക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈനയിൽ നിർമിച്ച ലിഫ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി. സംഭവ ദിവസം വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് റീജിയണൽ ഇലക്ട്രിസിറ്റി നെറ്റ്വർക്ക് എന്റർപ്രൈസ് സ്ഥിരീകരിച്ചതായി ഔട്ട്ലെറ്റ് അറിയിച്ചു. താമസക്കാരുടെ മൊഴി കണക്കിലെടുത്താണ് ലിഫ്റ്റിലെ തകരാറാണ് ദുരന്തത്തിന് കാരണമെന്നാണ് നിഗമനം.
കഴിഞ്ഞയാഴ്ച ഇറ്റലിയിലെ പലേർമോയിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. 61 കാരിയായ ഫ്രാൻസെസ്ക മാർഷിയോൺ പവർ കട്ടിനിടെ ലിഫ്റ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. ജൂലായ് 26-നാണ് വൈദ്യുതി തകരാറുണ്ടായത്. അടിയന്തര സേവനങ്ങളെ സംഭവസ്ഥലത്തേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.