Sorry, you need to enable JavaScript to visit this website.

വാഹനമോഷ്ടാക്കള്‍ പോലീസ് പിടിയില്‍

കൊച്ചി- വാഹനമോഷ്ടാക്കളെ മുളവുകാട് പോലീസ് പിടികൂടി. മുളവുകാട് ഡിപി വേള്‍ഡിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച ആലുവ മുപ്പത്തടം കോതമംഗലത്തറയില്‍ വീട്ടില്‍ സഞ്ജയ് (22), നോര്‍ത്ത് പറവൂര്‍ കൈതാരം മാളിയേക്കല്‍ വീട്ടില്‍ ആഷിഖ് (23) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. 

വല്ലാര്‍പാടത്തു കണ്ടെയ്‌നര്‍ ഡ്രൈവറായ ആലുവ സ്വദേശിയുടെ ബൈക്ക് ആണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പ്രതികളെ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. സഞ്ജയിനെ കൊല്ലത്തു നിന്നും ആഷിഖിനെ ചേരാനല്ലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. 

മുളവുകാട് എസ്.എച്ച്.ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനേഖ്, എ.എസ്.ഐ ശ്യംകുമാര്‍, പോലീസുകാരായ അലോഷ്യസ്, ജയരാജ്, രാജേഷ്, സിബില്‍ ഫാസില്‍, അരുണ്‍ ജോഷി, തോമസ് ജോര്‍ജ്, സേവ്യര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News