ന്യൂദൽഹി- ഏതെങ്കിലും കാര്യത്തിനായി തനിക്ക് കമ്മീഷൻ നൽകയിതായി ആരെങ്കിലും തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതീഷ് ഗഡ്കരി. രാഷ്ട്രീയം തനിക്ക് പണം നേടാനുള്ള ബിസിനസല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസം യുട്യൂബിൽനിന്ന് തനിക്ക് മൂന്ന് ലക്ഷം രൂപ വരുമാനമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ദൈവം തന്നെ ഏറെ അനുഗ്രഹിച്ചിട്ടുണ്ടെന്നും അമേരിക്കയിലുള്ളവരാണ് തന്റെ പ്രസംഗങ്ങൾ കൂടുതൽ കേൾക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.