Sorry, you need to enable JavaScript to visit this website.

സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു-കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ  റെസ്റ്റോറന്റിൽ മാധ്യമപ്രവർത്തകനുനേരെ നടന്ന സദാചാര പോലീസ് കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.കോട്ടേക്കരു സ്വദേശി ചേതൻ (37), യെയ്യാടി സ്വദേശി നവീൻ (43) എന്നിവരാണ് അറസ്റ്റിലായത്.കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സ്വകാര്യ വെബ്‌സൈറ്റ് റിപ്പോർട്ടർ അഭിജിത്താണ് പോലീസിൽ പരാതി നൽകിയത്. ജൂലൈ 28ന് അഭിജിത്ത്  വനിതാ സുഹൃത്തിനൊപ്പം റസ്റ്റോറന്റിൽ പോയപ്പോഴായിരുന്നു സംഭവം.

അഭിജിത്തിന്റെ മതം ചോദിച്ചവർ ഹിന്ദു പെൺകുട്ടിയുമായി എന്തു ചെയ്യുന്നുവെന്ന് ചോദിച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്.  അഭിജിത്തിനെ മുസ്ലീം ആണെന്ന് കരുതിയാണ് സദാചാര പോലീസുകാർ ആക്രമിക്കാൻ ശ്രമിച്ചത്.

 

Latest News