സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവില്‍നിന്നുള്ള രണ്ട് ഐടി ജീവനക്കാരെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ബീദര്‍ സ്വദേശികളായ ഷമീര്‍ റഹ്മാന്‍ (29), ഭവാനി ശങ്കര്‍ (29) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. രാമനഗര കനക്പുരയില്‍ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ഇവര്‍ വീണത്. കൂട്ടുകാരുടെ കൂടെ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെല്‍ഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാന്‍ ശ്രമിച്ച ഷമീര്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഷമീറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭവാനിയും ഒഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കാവേരി നദി കുത്തിയൊഴുകിയിരിക്കുകയാണ്.