ഹവായിലെ കിലാവോ അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ എത്തിയ വിനോദസഞ്ചരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പൊള്ളലേറ്റു.അമേരിക്കയിലെ ഹവായ് ദ്വീപിലാണ് സംഭവം. ശക്തമായ തീയും, ഗ്യാസും പ്രവഹിക്കുന്നത് ദൂരെ നിന്ന് വീക്ഷിക്കാന്‍ ഇവിടേക്ക് യാത്രക്കാരെ കൊണ്ടുപോവുന്ന ബോട്ടുകളില്‍ ഒന്നിലേക്കാണ് തീഗോളം പതിച്ചത്. പുകയും തീയും പുറത്തുവരുന്ന അഗ്‌നിപര്‍വത പ്രവാഹത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വലിയ കല്ലും തീഗോളവും പതിച്ച് ബോട്ടിന്റെ മേല്‍ക്കൂര തകര്‍ന്നതിന്റെ ദൃശ്യങ്ങളും പങ്ക് വെച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇതേ ബോട്ടില്‍ കരയ്‌ക്കെത്തിച്ചാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.