ന്യൂദൽഹി- ജയ്പൂർ-മുംബൈ ട്രെയിനിൽ റെയിൽവേ പ്രൊട്ടക് ഷൻ ഫോഴ്സ് കോൺസ്റ്റബിൾ വെടിവെച്ചുകൊന്ന നാല് പേരിൽ രണ്ടുപേർ മുസ്ലീങ്ങളാണ്. സംഭവം നടന്ന് അൽപ്പസമയത്തിനകം അസ്വസ്ഥജനകമായ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ഹിന്ദുസ്ഥാനിൽ തുടരണമെങ്കിൽ യോഗിക്കും മോഡിക്കും വോട്ട് ചെയ്യണമെന്ന് ഓട്ടോമാറ്റിക് സർവീസ് റൈഫിളുമേന്തി പ്രതി പറയുന്നതാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ.
കൊല്ലപ്പെട്ട നാല് പേരിൽ രണ്ട് പേർ അബ്ദുൾ ഖാദിർ, അസ്ഗർ കായ് എന്നിവരാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ ആരംഭിച്ച ചർച്ച സാമുദായിക വഴിത്തിരിവിലേക്കും തർക്കത്തിലേക്കും നീങ്ങിയതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പുലർച്ചെ അഞ്ച് മണിയോടെ കോച്ച് നമ്പർ ബി-5ക്കുള്ളിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ടിക്കാറാം മീണയ്ക്ക് നേരെയാണ് പ്രതി സിംഗ് ആദ്യം വെടിയുതിർത്തത്. എസ്-6 കോച്ചിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം അബ്ദുൾ ഖാദിറിനെയും പാൻട്രി കാറിലെ ഒരു അജ്ഞാതനെയും വെടിവച്ചു കൊന്നു. ജയ്പൂരിൽ നിന്നുള്ള വള വിൽപ്പനക്കാരനായ അസ്ഗർ കായിയും വെടിയേറ്റു മരിച്ചു.
പുലർച്ചെ അഞ്ച് മണിയോടെ കോച്ച് നമ്പർ ബി-5ക്കുള്ളിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ടിക്കാറാം മീണയ്ക്ക് നേരെയാണ് സിംഗ് ആദ്യം വെടിയുതിർത്തത്. എസ്-6 കോച്ചിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം അബ്ദുൾ ഖാദിറിനെയും പാൻട്രി കാറിലെ ഒരു അജ്ഞാതനെയും വെടിവച്ചു കൊന്നു, ജയ്പൂരിൽ നിന്നുള്ള വള വിൽപ്പനക്കാരനായ അസ്ഗർ കായിയെ വെടിവച്ചു കൊന്നു.
തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ നേരത്തെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ആർപിഎഫ് (വെസ്റ്റേൺ റെയിൽവേ) ഇൻസ്പെക്ടർ ജനറൽ പ്രവീൺ സിൻഹ നിഷേധിച്ചിരുന്നു. കോപാകലനായ കോൺസ്റ്റബിൾ തന്റെ സീനിയറെ വെടിവച്ചു, പിന്നെ കണ്ടവരെയെല്ലാം കൊന്നു എന്നാണ് സിൻഹയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.