നുഹ്- ഹരിയാനയിലെ നുഹിൽ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും നടത്തിയ ഘോഷയാത്രയ്ക്കിടെ വർഗീയ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടുവരെ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.ജില്ലയിൽ സമാധാനത്തിനും പൊതു ക്രമത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ്വഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി വി എസ് എൻ പ്രസാദ് ഉത്തരവിൽ പറഞ്ഞു.
പൊതു ആസ്തികൾക്കും സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തുന്നതിനും പൊതു ക്രമസമാധാന തകർച്ചയ്ക്കും ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക വഴി സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.