ലണ്ടൻ- ദീർഘകാല കോവിഡ് രോഗികളിൽ ന്യൂറോളജിക്കൽ പ്രതിസന്ധി ഏറെക്കാലം നിലനിൽക്കുന്നുണ്ടെന്ന് പഠനം. ഏറ്റവും കുറഞ്ഞത് രണ്ട് വർഷമെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തിൽ പ്രതികൂല സഹചര്യങ്ങൾ നേരിടേണ്ടി വരുമെന്നാണ് പഠനം തെളിയിക്കുന്നത്. ന്യൂറോളജിക്കൽ പ്രശ്‌നമാണ് കോവിഡ് രോഗികൾക്ക് ഏറെക്കാലം നിലനിൽക്കുക എന്നും യുനൈറ്റഡ് കിംഗ്ഡത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണം കണ്ടെത്തി.
eClinical Medicine ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതിനുസരിച്ച് കോവിഡ് ബാധിച്ച് കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിന്ന കോവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത ആളുകളിൽ രണ്ടു വർഷം വരെ ഓർമ്മശക്തിയിലും കാര്യങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നതിലും പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട് എന്നാണ്. അതേസമയം, യന്ത്രങ്ങളുടെ നിയന്ത്രണത്തിലും ഇവർക്ക് പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. ബുദ്ധിശക്തി ഉപയോഗിച്ച് ചെയ്യേണ്ട ജോലികളിലാണ് ഇങ്ങിനെ പ്രശ്‌നം നേരിടേണ്ടി വരുന്നത്. കോവിഡ് മസ്തിഷ്‌ക പ്രവർത്തനത്തെ എങ്ങനെ ബാധിച്ചുവെന്നും ആ ലക്ഷണങ്ങൾ എത്രത്തോളം നിലനിൽക്കുന്നുവെന്നും മനസിലാക്കാൻ ആയിരക്കണക്കിന് ആളുകളിലാണ് പഠനം നടത്തിയത്.
ലണ്ടനിലെ കിംഗ്‌സ് കോളേജിലെ മുതിർന്ന പോസ്റ്റ്‌ഡോക്ടറൽ ഡാറ്റാ സയന്റിസ്റ്റായ നഥൻ ചീതമാണ് പഠനത്തിന് നേതൃത്വം നൽകിയത്. കോവിഡിന്റെ സ്വാധീനം എത്ര വലുതാണെന്നും ആരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും കണക്കാക്കുകയായിരുന്നു പഠനലക്ഷ്യം.
ലോകമെമ്പാടുമുള്ള നിരവധി ആളുകളിൽ ഒരു പാട് ദിവസം നീണ്ടുനിന്ന കോവിഡ് ബാധയുണ്ടായിരുന്നു. ഇത്തരത്തിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ അമേരിക്കയിൽ രോഗലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നീണ്ട കോവിഡിന്റെ ലക്ഷണങ്ങളിൽ ക്ഷീണം, ശ്വസന, ഹൃദയ പ്രശ്‌നങ്ങൾ, ദഹന പ്രശ്‌നങ്ങൾ, മസ്തിഷ്‌ക മരവിപ്പ് പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടാം. ഇക്കിളി, തലവേദന, തലകറക്കം, മങ്ങിയ കാഴ്ച, ടിന്നിടസ്, ക്ഷീണം എന്നീ നാഡീസംബന്ധമായ രോഗങ്ങളും ദീർഘകാല കോവിഡ് രോഗികളിൽ കണ്ടെത്തി.
ഒരുപാട് ആളുകൾ അവരുടെ ക്ഷീണവും മരവിപ്പും പോലുള്ള ശാരീരിക പ്രശ്‌നങ്ങളിൽനിന്ന് കരകയറുന്നതായി കാണുന്നുണ്ട്. അതേസമയം, ഓർമ്മശക്തി, യുക്തി പ്രയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു. ഇവയാണ് ഏറെക്കാലമായി ഇപ്പോഴും തുടർന്നുവരുന്നത്. ഇത് ഏറെക്കാലം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരിക്കലും മാറാതെയുമിരിക്കാം. ഇത്തരം കാര്യങ്ങളോട് ആളുകൾ പൊരുത്തപ്പെട്ടുവരികയാണ് എന്നാണ് തോന്നുന്നതെന്നും പഠനത്തിലുണ്ട്.
2021-ൽ, ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഗവേഷകർ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് 3,335 ആളുകളെ സർവേയുടെ ഭാഗമായി നിരീക്ഷിച്ചു. 12 ആഴ്ചയോ അതിൽ കൂടുതലോ നീണ്ട കോവിഡ് ലക്ഷണങ്ങൾ അനുഭവിച്ചവർക്ക് കാര്യമായ വലിയ വൈജ്ഞാനിക കമ്മികൾ ഉണ്ടെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്.