തിരുവനന്തപുരം-ആലുവയിൽ അഞ്ചുവയസ്സുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവും ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനോ പോലീസിനോ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനാകില്ല. പക്ഷേ കുറ്റവാളികൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.അഞ്ചു വയസ്സുകാരിയുടെ മരണം ഏറെ ദുഃഖമുളവാക്കുന്നതാണെന്നും വിവരങ്ങൾ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.