Sorry, you need to enable JavaScript to visit this website.

പിഴവുകൾ ആവർത്തിക്കുന്നു, ഇൻഡിഗോ വിമാന കമ്പനിക്ക് 30 ലക്ഷം രൂപ പിഴ

ന്യൂദൽഹി- ഇൻഡി​ഗോ വിമാന കമ്പനിക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ). ഇൻ‍ഡി​ഗോയുടെ ഭാ​ഗത്തു നിന്നു പിഴവുകൾ ആവർത്തിക്കുന്നത് കണക്കിലെടുത്താണ് ഡിജിസിഎ നടപടി. കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകൾ കണ്ടെത്തി. പിന്നാലെയാണ് പിഴ ചുമത്തിയത്. 

ആറ് മാസത്തെ കാലയളവിനിടെ നാല് സർവീസുകൾക്കിടെ കമ്പനിയുടെ എ321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും നടപടിക്ക് ആക്കം കൂട്ടി. പിഴ ചുമത്തും മുൻപ് കമ്പനിക്ക് ഡി​ജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇൻഡി​ഗോ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. 

ജൂൺ 15നു ഇൻഡി​ഗോയുടെ എ321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്നു വ്യത്യസ്തമായാണ് വിമാനം ലാൻഡിങ് നടത്തിയതെന്നും ഡി​ജിസിഎ കണ്ടെത്തി. പിന്നാലെ മുഖ്യ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേതു ഒരു മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്. 

 

Latest News