ന്യൂദൽഹി- കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ അഭിഭാഷകൻ വിജയ്മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ബി.എസ്.പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉമേഷ് പാലിന്റെ ലൊക്കേഷൻ അക്രമികൾക്ക് വിജയ്മിശ്രയാണ് കൈമാറിയത് എന്നാണ് പോലീസ് വാദം. ശനിയാഴ്ച രാത്രി ലഖ്നൗവിലെ ഹോട്ടൽ ഹയാത്ത് ലെഗസിക്ക് പുറത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉമേഷ് പാലിനെ പട്ടാപ്പകൽ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഉത്തർപ്രദേശിലെ ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഉമേഷ്പാലിന്റെ കൊലപാതകത്തിന് ശേഷമാണ് ആതിഖ് അഹമ്മദ് പോലീസ് കസ്റ്റഡിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്.