Sorry, you need to enable JavaScript to visit this website.

റോഡുകളിലെ കുതിച്ചോട്ടം നിരീക്ഷിക്കാൻ ഇന്റർസെപ്റ്ററെത്തി, നേരിട്ട് പിഴ ഈടാക്കില്ല

തിരുവനന്തപുരം- കേരളത്തിലെ റോഡുകളിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളെ കണ്ടെത്താൻ പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അതിവേഗം ഓടുന്ന വാഹനങ്ങളെ കണ്ടെത്താൻ സേഫ് കേരള പദ്ധതിയിലുൾപ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങൾ സംസ്ഥാനത്തെ റോഡുകളിൽ പ്രവർത്തനം തുടങ്ങി. അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുണ്ടാകുക. നിർമ്മിത ബുദ്ധിയുള്ള ക്യാമറകളുടെ അതേ പ്രവർത്തനം തന്നെയാണ് ഇന്റർസെപ്റ്ററിന്റെയും പ്രവർത്തനം. ഓരോ റോഡുകളിലും വാഹനങ്ങൾക്ക് എടുക്കാവുന്ന വേഗപരിധി നിർണയിച്ചിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാകും ഇന്റർസെപ്റ്റർ പിഴ ഈടാക്കുക. ഇന്റർസെപ്റ്റർ റോഡുകളിൽ നിർത്തിയിട്ട ശേഷമായിരിക്കും വാഹനങ്ങളെ നിരീക്ഷിക്കുക. വേഗപരിധി കടന്ന വാഹനങ്ങൾക്ക് നേരിട്ട് പിഴ ഈടാക്കില്ല.
 

Latest News