Sorry, you need to enable JavaScript to visit this website.

VIDEO: ബോക്‌സ് തുറന്ന് ഡെലിവറി ബോയ് ഭക്ഷണം കഴിച്ചു, വൈറലായി വീഡിയോ...നടപടിയെടുത്തെന്ന് കമ്പനി

അബുദാബി- ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നത് ഇന്ന് വ്യാപകമാണ്. അതിനാല്‍ തന്നെ ഡെലിവറി ബോയ്‌സ് പുതിയ കാലത്ത് നാം ഏറ്റവുമധികം കണ്ടുമുട്ടേണ്ടിവരുന്നവരുമാണ്.
എന്നാല്‍ യു.എ.ഇയിലെ ഒരു ഡെലിവറി ബോയിയുടെ കുസൃതിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ചാ വിഷയം. പ്രമുഖ കമ്പനിയായ തലാബത്തിന്റെ ഡെലിവറി ബോയ് തന്റെ ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഡെലിവറി കാരിയേജ് തുറന്ന് ഉപഭോക്താവിനുള്ള ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.  ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി, താമസക്കാരെയും ട്വിറ്ററാറ്റികളെയും ഭിന്നിപ്പിച്ചു.
ക്ലിപ്പ് ട്വിറ്ററില്‍ വൈറലായി. നിരവധി യു.എ.ഇ നിവാസികള്‍ വീഡിയോ വീണ്ടും പങ്കിടുകയും അധികാരികളെ ടാഗ് ചെയ്യുകയും നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ എടുത്തത് യു.എ.ഇയില്‍ അല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ബഹ്‌റൈനില്‍ നിന്നാണ് ക്ലിപ്പ് ഉത്ഭവിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കമ്പനി വ്യക്തമാക്കി.
'ഒരു റൈഡര്‍ ഓര്‍ഡര്‍ മോശമായി കൈകാര്യം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇത് ഞങ്ങളുടെ ആരോഗ്യസുരക്ഷാ നയങ്ങള്‍ക്ക് വിരുദ്ധമാണ്. റദ്ദാക്കിയ ഓര്‍ഡറിലെ ഭക്ഷണമാണ് റൈഡര്‍ കഴിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതല്‍ അന്വേഷണത്തിനായി റൈഡറെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തതായും കമ്പനി വ്യക്തമാക്കി.

 

Latest News