Sorry, you need to enable JavaScript to visit this website.

നിയമനപട്ടിക അട്ടിമറിക്കാന്‍ ശ്രമിച്ച മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം - സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനപട്ടിക അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് പ്രിന്‍സിപ്പാല്‍ ആകാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും സതീശന്‍ പറഞ്ഞു. സെലക്ഷന്‍ കമ്മറ്റി അംഗീകരിച്ച പട്ടിക കരട് പട്ടികയാക്കി മാറ്റാന്‍ മന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഇഷ്ടക്കാരെ തിരുകികയറ്റാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ചെയ്തത്. ആര്‍.ബിന്ദു മന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest News