ഗൂഡല്ലൂർ-കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് സ്ത്രീ മരിച്ചു. ചേരമ്പാടി ചപ്പൻതോട് രവിയുടെ ഭാര്യ സുനിതയാണ്(42) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മകൾ അശ്വതിക്കൊപ്പം വനപാതയിലൂടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നടക്കുന്നതിനിടെ കോരഞ്ചാലിലായിരുന്നു കാട്ടാന ആക്രമണം. നിസാര പരിക്കേറ്റ അശ്വതി സുൽത്താൻബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.