സിംഗപ്പൂർ സിറ്റി- സിംഗപ്പൂരിൽ ഇരുപത് വർഷത്തെ ഇടവേളക്കു ശേഷം സ്ത്രീയെ തൂക്കിലേറ്റി. മയക്കമരുന്ന് കടത്താൻ ശ്രമിച്ച് പടിയിലായ 45 കാരി സാരിദേവി ജമാനിക്കാണ് വെള്ളിയാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കിയത്. 30 ഗ്രാം ഹെറെയിൻ സഹിതം അറസ്റ്റിലായ സാരിദേവിക്ക് 2018 ലാണ് വധശിക്ഷ വിധിച്ചിരുന്നത്. സിംഗപ്പൂർ പൗരത്വമുള്ള സാരിദേവി രാജ്യത്ത് ഹെറോയിൻ കടത്താൻ ശ്രമിച്ചാണ് പിടിയിലായത്.
എല്ലാ അപ്പീലുകളും തള്ളിയതിനു പിന്നാലെയാണ് സാരിദേവിക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് നർക്കോട്ടിക് ബ്യൂറോ അറിയിച്ചു. വധശിക്ഷക്കുപിന്നാലെ സിംഗപ്പൂരിലെ മയക്കുമരുന്ന് കേസുകളെ കുറിച്ചും വധശിക്ഷയെകുറിച്ചും അന്താരാഷ്ട്ര തലത്തിൽ ചർച്ച തുടങ്ങി.