Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക് യുവാവുമായി അഞ്ജുവിന്റെ വിവാഹം; സർക്കാർ ഇടപെടണമെന്ന് ഭർത്താവ്

അൽവാർ- തങ്ങൾ ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നും അതുകൊണ്ടുതന്നെ അഞ്ജുവിന് മറ്റൊരു വിവാഹം ചെയ്യാനാവില്ലെന്നും പാകിസ്ഥാനിൽ പോയി ഫേസ് ബുക്ക് കാമുകനെ വിവാഹം ചെയത് അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് കുമാർ. നിയമാനുസൃത വിസയിൽ വിദൂര പാകിസ്ഥാൻ ഗ്രാമത്തിലേക്ക്   യാത്ര ചെയ്ത ഇന്ത്യക്കാരിയായ അഞ്ജു പാക് യുവാവ് നസ്റുല്ലയെ വിവാഹം ചെയ്തതായാണ് റിപ്പോർട്ട്. 

മൂന്ന് വർഷം മുമ്പ്  ദൽഹിയിൽ വിവാഹമോചന രേഖകൾ സമർപ്പിച്ചതായി അഞ്ജു പറയുന്നുണ്ടെങ്കിലും തനിക്ക് ഇതുവരെ കോടതിയിൽ നിന്ന് സമൻസോ നോട്ടീസോ ലഭിച്ചിട്ടില്ലെന്ന് അരവിന്ദ് കുമാർ  പറഞ്ഞു. പേപ്പറുകളിൽ അവൾ ഇപ്പോഴും എന്റെ ഭാര്യയാണ്. അവൾക്ക് മറ്റാരെയും വിവാഹം കഴിക്കാൻ കഴിയില്ല. സർക്കാർ വിഷയം അന്വേഷിക്കണം. അരവിന്ദ് കുമാർ അൽവാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

34 കാരിയായ അഞ്ജു ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം പാകിസ്ഥാനിലെ തന്റെ ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചുവെന്നും  ഫാത്തിമയെന്നാണ്  പുതിയ പേരെന്നും വാർത്തകളിൽ പറയുന്നു. വ്യാജ രേഖകളും ഒപ്പും ഉപയോഗിച്ചാണോ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതെന്ന് കണ്ടെത്താൻ പാസ്‌പോർട്ട്, വിസ രേഖകളും സർക്കാർ പരിശോധിക്കണമെന്ന്  കുമാർ  പറഞ്ഞു.

വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അഞ്ജു എന്നെ അറിയിച്ചില്ല. ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം വിഷയത്തിൽ എഫ്ഐആർ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ജുവിനെ അമ്മയായി അംഗീകരിക്കുന്ന കാര്യം മകൾ നിഷേധിച്ചിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ അവളുമായി പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജുവിന് മാനസിക വിഭ്രാന്തിയും വിചിത്ര സ്വഭാവുമുണ്ടെന്ന വാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ജോലി കാരണം അവൾക്ക് ടെൻഷൻ ഉണ്ടാകാറുണ്ടായിരുന്നുവെന്നും  എന്നാൽ അവൾ ഇത്തരമൊരു നടപടി സ്വീകരിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും കുമാർ പറഞ്ഞു.

ഉത്തർപ്രദേശിലെ കൈലോർ ഗ്രാമമത്തിൽ ജനിച്ച അഞ്ജു (34) രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് താമസിച്ചിരുന്നത്. പാകിസ്ഥാൻ പൗരനായ നസ്‌റുല്ലയുമായി (29) 2019 ലാണ് ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.

Latest News