Sorry, you need to enable JavaScript to visit this website.

ഐ.എസ് ബന്ധം: പൂനെയിലെ പ്രശസ്ത ഡോക്ടർ അറസ്റ്റിൽ; മുംബൈയിൽ ഇത് അഞ്ചാമത്തെ അറസ്റ്റ്

പൂനെ-ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനെ ആസ്ഥാനമായുള്ള ഒരു ഡോക്ടറെ കൂടി  ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. തീവ്രവാദ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നിന്ന് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെയാളാണിത്. 
കോണ്ട്‌വ സ്വദേശിയും പൂനെയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കൺസൾട്ടിംഗ് അനസ്‌തറ്റിസ്റ്റുമായ അദ്‌നാലി സർക്കാർ (43) ആണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു.
ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഐഎസുമായുള്ള പ്രതിയുടെ വിധേയത്വവും  യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തുകൊണ്ട് സംഘടനയുടെ അക്രമാസക്തമായ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്കും വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു. 
 മുഴുവൻ ഗൂഢാലോചനയും അനാവരണം ചെയ്യുന്നതിനായി മഹാരാഷ്ട്ര ഐസിസ് മൊഡ്യൂൾ കേസ് അന്വേഷണം തുടരുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
 പൂനെയിലെ ബി ജെ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്നാനലി 2001-ൽ എംബിബിഎസും 2006-ൽ അനസ്‌തേഷ്യോളജിയിൽ എംഡിയും പൂർത്തിയാക്കിയത്. മെഡിക്കൽ ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളും  പ്രസിദ്ധീകരിച്ചു. പൂനെയിലെയും മുംബൈയിലെയും മികച്ച ആശുപത്രികളിൽ  ജോലി ചെയ്തിട്ടുണ്ട്.
 

Latest News