ന്യൂദൽഹി-കോഴിക്കോട് ബൈപ്പാസ് ആറുവരിപാത നിർമ്മാണം നാൽപ്പത്തിമൂന്നു ശതമാനം പൂർത്തീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ വ്യക്തമാക്കി. എം.കെ രാഘവൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് ബൈപ്പാസിന് ഇരുവശവും നടക്കുന്ന പ്രവൃത്തികളെക്കാൾ വേഗത്തിലാണ് ബൈപ്പാസിലെ ആറുവരിപാതാ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. നിശ്ചിത ഇടവേളകളിൽ നടക്കുന്ന പ്രവൃത്തി അവലോകന യോഗങ്ങളും യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിലുള്ള കരാർ കമ്പനിയുടെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സഹകരണവുമാണ് പ്രവൃത്തി വേഗത്തിലാകാൻ കാരണമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് -പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണം ഭൂമിയേറ്റെടുക്കൽ ഘട്ടത്തിലാണെന്നും, ഡി.പി.ആർ അവാർഡ് ചെയ്തെന്നും മന്ത്രി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ലോക്സഭയിൽ വ്യക്തമാക്കി.