റിയാദ്-ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. പുത്തൻചിറ തെക്കേതിൽ കറമ്പൻ - വിലാസിനി ദമ്പതികളുടെ മകനാണ്. നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ അസീസിയയിലെ താമസസ്ഥത്തിനടുത്ത അലിയ്യുബ്‌നു അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പതിനഞ്ച് വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കംബനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ ഉമയമ്മ. മക്കൾ: സച്ചു അഞ്ചു. മൃതശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.