ഇംഫാല്‍- മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നകളാക്കി നടത്തിയ സംഭവം ഷൂട്ട് ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
യുവതികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നരാക്കി നടത്തിയ സംഭവത്തില്‍ സി.ബി.ഐ ഉടന്‍ അന്വേഷണം ആരംഭിക്കും. കേസില്‍ സംസ്ഥാനത്തിന് പുറത്ത് വിചാരണ നടത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിചാരണ അസമില്‍ വേണമെന്നാണ് കേന്ദ്രത്തിന്റെ താല്‍പര്യം.
കുക്കി-മെയ്തി വിഭാഗങ്ങളെ ചര്‍ച്ചക്കായി ഒരു മേശക്ക് ചുറ്റുമിരുത്താനുള്ള ശ്രമം തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.