ലഖ്‌നൗ- വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സർവേ നടത്തുന്നതിന് എതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പുറപ്പെടുവിക്കും. സർവേക്ക് ഏർപ്പെടുത്തിയ സ്റ്റേ അതുവരെ തുടരും. ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് കേസിൽ വാദം കേട്ടത്. സർവേ നടപടികൾ കാരണം മസ്ജിദ് ഒരു തരത്തിലുള്ള കേടും സംഭവിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.