കൊച്ചി - രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയാണ് മരിച്ചത്. അവിവാഹിതനായ 19-കാരനാണ്. എന്നാൽ, പേര് നാവികസേന പുറത്തുവിട്ടിട്ടില്ല.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ആരംഭിച്ചതായും നാവികസേന അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ലോക്കൽ പോലീസ് പറഞ്ഞു.