Sorry, you need to enable JavaScript to visit this website.

പൂസായി, വസ്ത്രമഴിച്ച് പ്രധാനാധ്യാപകൻ ക്ലാസ് മുറിയിൽ; വീഡിയോ വൈറൽ, സസ്‌പെൻഷൻ

ലഖ്‌നോ -  മദ്യലഹരിയിൽ പൂസായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. യു.പിയിലെ വിശ്വേശ്വർ ഗഞ്ചിലെ ഒരു സർക്കാർ യു.പി സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജയ്‌സ്വാളിനെയാണ് അധികൃതർ സസ്‌പെൻഡ് ചെയ്തത്. 
 സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്‌കൂളിലെത്തുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് പലപ്പോഴും ഇയാൾ ഇങ്ങനെ ചെയ്യാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്നും പരാതി ലഭിച്ചതായും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ പെൺകുട്ടികൾ സ്‌കൂളിൽ വരാൻ മടിക്കുകയാണ്. ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
 സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രചരിക്കുന്ന വിഡിയോയുടെ സത്യം മനസ്സിലാക്കി കർശനമായ നടപടി ഉണ്ടാകുമെന്നും അധികൃതർ പ്രതികരിച്ചു. വകുപ്പുതല അന്വേഷണത്തിന് പുറമേ അവശ്യമെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.


 

Latest News