ഗാസിയാബാദ്-പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ പണം വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്ന് ആരോപിച്ച് ഒരാൾ അറസ്റ്റിൽ.
ഹാപൂർ ജില്ലയിലെ പീർനഗർ സുദാന ഗ്രാമവാസിയായ മഹീന്ദർ കുമാറാണ് അറസ്റ്റിലായത്.
മോഡിനഗർ പ്രദേശത്തെ പാവപ്പെട്ടവരെ ക്രിസ്ത്യാനികളായി മതം മാറ്റാൻ സമ്മർദ്ദം ചെലുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കുമാറിനും ചില അജ്ഞാതർക്കും എതിരെ മോഡിനഗർ പോലീസ് സ്റ്റേഷനിൽ ജൂലൈ 23 നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
കുമാറും ഭാര്യയും ബെത്‌ലഹേം ഗോസ്പൽ എന്ന പേരിൽ ഒരു ട്രസ്റ്റ് നടത്തുകയാണെന്നും പാവപ്പെട്ടവരെ വശീകരിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മോഡിനഗർ പോലീസ് സൂപ്രണ്ട് ഗ്യാൻ പ്രകാശ് അവകാശപ്പെട്ടു.