ഹൈദരാബാദ്-നാഗ്പൂരിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഖത്തർ എയർവേയ്സ് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഖത്തർ എയർവേയ്‌സിന്റെ ദോഹ-നാഗ്പൂർ വിമാനം വ്യാഴാഴ്ച പുലർച്ചെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർജിഐഎ) ഇറക്കി.
99 യാത്രക്കാരുമായി ദോഹ-നാഗ്പൂർ വിമാനം പുലർച്ചെ 3.29 നാണ്ലാൻഡ് ചെയ്തതെന്ന് രാജീവ് ഗാന്ധി എയർപോർട്ട വൃത്തങ്ങൾ പറഞ്ഞു.
പുലർച്ചെ 2:50 ന് നാഗ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴ കാരണം നാഗ്പൂർ വിമാനത്താവളത്തിൽ ദൃശ്യപരത കുറവായതിനാലാണ് ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാർക്ക് ഹോട്ടലിൽ താമസിക്കാനുള്ള സൗകര്യം എയർലൈൻ ഒരുക്കി.