തിരുവനന്തപുരം - പ്ലസ് വണ്ണിന് സർക്കാർ താത്കാലിക അധികബാച്ച് അനുവദിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
ശാശ്വത പരിഹാരമാണ് ഈ വിഷയത്തില് വേണ്ടത്. 97 അധിക ബാച്ചുകൾ അനുവദിച്ചാലും ഇരുപതിനായിരം പേര് പുറത്തു നില്‌ക്കേണ്ടി വരും. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.