Sorry, you need to enable JavaScript to visit this website.

എസ്.പി സർക്കാർ നിർമിച്ചത് ഔറംഗസേബ് മ്യൂസിയം, ശിവാജിക്കുവേണ്ടി ഞങ്ങൾ നിർമിക്കും-യോഗി ആദിത്യനാഥ്

ലഖ്‌നൗ- സമാജ്‌വാദി പാർട്ടി അധികാരത്തിലിരിക്കെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ സ്മരണയ്ക്കായി മ്യൂസിയം നിർമ്മിച്ച ആഗ്രയിൽ  ഛത്രപതി ശിവാജി മഹാരാജിനുവേണ്ടി തങ്ങൾ ഒരെണ്ണം നിർമിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പറഞ്ഞു.

മുഗൾ അധിനിവേശക്കാരുമായി ഒരു ഇന്ത്യക്കാരനും ബന്ധം പുലർത്താൻ കഴിയില്ലെന്നും അതുകൊണ്ടാണ് നരേന്ദ്ര മോഡി സർക്കാർ ഇന്ത്യൻ നാവികസേനക്ക് ശിവാജിയുടെ ചിഹ്നം സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. മുൻ സർക്കാരിന്റെ കാലത്ത് ഔറംഗസേബിന്റെ സ്മരണയ്ക്കായി ആഗ്രയിൽ ഒരു മുഗൾ മ്യൂസിയം നിർമ്മിച്ചിരുന്നു. അതേ ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പേരിൽ ഒരു വലിയ മ്യൂസിയം നിർമ്മിച്ച് അദ്ദേഹത്തിന്റെ സ്മരണകൾ സംരക്ഷിക്കുകയാണ് ഞങ്ങളുടെ സർക്കാർ- ആദിത്യനാഥ് പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന് ഉത്തർപ്രദേശിന് കാര്യമായ പ്രസക്തിയുണ്ട്. കാശിയിൽ നിന്നുള്ള ഗാഗാ ഭട്ട് ആണ് അദ്ദേഹത്തിന്റെ കിരീടധാരണം നടത്തിയത്. കാൺപൂരിൽ ജനിച്ച കവി ഭൂഷൺ ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയെ പുകഴ്ത്തി കവിതകൾ രചിച്ചിട്ടുണ്ട്- മുഖ്യമന്ത്രി  പറഞ്ഞു.

Latest News