ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ എലിയെ ബൈക്ക് കയറ്റി കൊന്ന സംഭവത്തില്‍ ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്, മാമുറ ഗ്രാമത്തില്‍ ബിരിയാണി ഷോപ്പ് നടത്തുന്ന സൈനുല്‍ എന്നയാളെ നോയിഡ പോലീസ് അറസ്റ്റു ചെയ്തത്.
റോഡില്‍ വെച്ച് ബൈക്ക് പല തവണ കയറ്റിയിറക്കി ഇയാള്‍ എലിയെ ചതച്ചരച്ച് കൊല്ലുകയായിരുന്നു. വീഡിയോ വൈറലായതോടെ ഒരുപറ്റം ആളുകള്‍ ഇയാളുടെ ബിരിയാണി ഷോപ്പിലെത്തി, കടയിലെ ജീവനക്കാരനെ ആക്രമിച്ചിരുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസ് സ്വമേധയാ കേസെടുത്തു. വിഡിയോയില്‍ ഉള്ളത് സൈനുല്‍ ആണെന്നും കണ്ടെത്തി. പോലീസ് കേസെടുത്തത് അറിഞ്ഞതോടെ ഒളിവില്‍ പോയ സൈനുലിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.