ന്യൂദല്‍ഹി-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയില്‍ വായ്പയായി ബാങ്കുകള്‍ എഴുതിത്തള്ളിയത്.
വിവരാവകാശ വിവരങ്ങള്‍ പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 2022 ല്‍ 174,966 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍. ഇത്തരത്തില്‍ എഴുതിത്തള്ളിയ വായ്പകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. 2021 സാമ്പത്തികവര്‍ഷത്തില്‍ 30,104 കോടിയും, 2022 ല്‍ 33,534 കോടിയും, 2023 സാമ്പത്തിക വര്‍ഷത്തില്‍ 45,548 കോടിയും മാത്രമാണ് വീണ്ടെടുക്കാനായത്. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയ 586,891 കോടി രൂപയുടെ വായ്പകളില്‍, 109,186 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് വീണ്ടെടുക്കാനായത്, എന്ന് ചുരുക്കം. കിട്ടാക്കടമാക്കി ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പ എഴുതിത്തള്ളിയാല്‍ അത് ബാങ്കിന്റെ അസറ്റ് ബുക്കില്‍ നിന്ന് നീക്കം ചെയ്യും. കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ബാങ്കുകള്‍ ഈ നടപടി കൈക്കൊള്ളുന്നത്. കുടിശ്ശികയുള്ള തുക വീണ്ടെടുക്കാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ എഴുതിത്തള്ളലിനു ശേഷവും, വിവിധ ഓപ്ഷനുകള്‍ ഉപയോഗിച്ച് വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ബാങ്ക് തുടരേണ്ടതുണ്ട്. എഴുതിത്തള്ളിയ തുക ലാഭത്തില്‍ നിന്ന് കുറയ്ക്കുന്നതിനാല്‍ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകള്‍ പ്രതിവര്‍ഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാര