- സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവ്വമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്ന് പരിശോധിച്ച ശേഷം വസ്തുക്കൾ വിട്ടുനൽകുമെന്ന് പോലീസ്
തിരുവനന്തപുരം - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിന് പിന്നാലെ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ബുധനാഴ്ച ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവ്വമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്കും ആംബ്ലിഫയറും വയറുമെല്ലാം വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.