തൃശൂര്‍- മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂരില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യ റാലി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍ പരിസരത്തു നിന്നാരംഭിച്ച റാലി കോര്‍പ്പറേഷനു മുന്നില്‍ സമാപിച്ചു. സമാപന യോഗം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ ജനതക്ക് സൈ്വരജീവിതം ഉറപ്പു വരുത്താന്‍ ഭരണകൂടം ഇടപെടണമെന്ന് ടി.പി അഷ്‌റലി ആവശ്യപ്പെട്ടു.
സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മണിപ്പൂര്‍ കത്തിയമരുമ്പോഴും ലജ്ജയില്ലാതെ ലോകം മുഴുവര്‍ കറങ്ങി നടക്കുന്ന നരേന്ദ്ര മോദിയുടെ തൊലിക്കട്ടി അപാരം തന്നെയാണ്. മൗനം വെടിഞ്ഞ്, ഫാസിസത്തിനെതിരെ ഉറക്കെ ശബ്ദിച്ചു കൊണ്ടിരിക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ടി.പി അഷ്‌റഫലി കൂട്ടിച്ചേര്‍ത്തു . മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ എം സനൗഫല്‍ അധ്യക്ഷനായി.