ഭോപാല്‍- കുനോ ദേശീയോദ്യാനത്തിലെ രണ്ട് ചീറ്റകള്‍ക്ക് കൂടി അണുബാധ കണ്ടെത്തി. വൈദ്യ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം റേഡിയോ കോളര്‍ നീക്കം ചെയ്ത ആറു ചീറ്റകളില്‍ രണ്ടെണ്ണത്തിനാണ് ഗുരുതരമായ അണുബാധയുള്ളത്. ഇവയ്ക്ക് ചികിത്സ നല്കി മാറ്റിപ്പാര്‍പ്പിച്ചു.
ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകള്‍ തുടര്‍ച്ചയായി ചാവുന്നതിനെ തുടര്‍ന്ന് പരിശോധനകള്‍ നടത്താനാണ് ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ അഴിച്ചത്. റേഡിയോ കോളര്‍ അണുബാധയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.
ചില ചീറ്റകളില്‍ നേരിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഗൗരവ്, ശൗര്യ എന്നീ ചീറ്റകള്‍ക്കാണ് ഗുരുതരമായ രീതിയില്‍ അണുബാധയുള്ളതായി പരിശോധനയില്‍ തിരിച്ചറിഞ്ഞത്.
നാല് മാസത്തിനിടെ എട്ട് ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തില്‍ ചത്തത്.