Sorry, you need to enable JavaScript to visit this website.

ത്രിപുരയിൽ ടി.എം.സിക്ക് വെല്ലുവിളി; സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു

ഗുവാഹത്തി- ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) കനത്ത തിരിച്ചടിയായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പിജൂഷ് കാന്തി ബിശ്വാസ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനവും രാജിവച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷനും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് അയച്ച കത്തിലാണ് ബിശ്വാസ് തീരുമാനം അറിയിച്ചത്.
ത്രിപുരയിലെ ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിയും മുതിർന്ന അഭിഭാഷകനുമായ പിജൂഷ് ബിശ്വാസ് സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ഡിസംബറിൽ ടി.എം.സിയിലേക്ക് ചേക്കേറുന്നതിന് മുമ്പ് കോൺഗ്രസിന്റെ സംസ്ഥാന ഘടകത്തിന്റെ തലവനായിരുന്നു. സംസ്ഥാനത്ത് സാന്നിധ്യം ഉറപ്പിക്കാനുള്ള പാർട്ടിയുടെ പദ്ധതികൾക്ക് രാജി സാരമായ പ്രതിസന്ധിയുണ്ടാക്കും. 

Latest News