ഇംഫാല്‍- കലാപം രൂക്ഷമായതിനെ തുടര്‍ന്ന് നിരോധിച്ച ഇന്റര്‍നെറ്റ് സേവനം മണിപ്പൂര്‍ സര്‍ക്കാര്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഒരു സ്റ്റാറ്റിക് ഐപി കണക്ഷനുള്ളവര്‍ക്ക് പരിമിതമായ രീതിയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനാകും. ബ്രോഡ്ബാന്‍ഡ് സേവനവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, മൊബൈല്‍ ഇന്റര്‍നെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവയും തുടരും. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.
മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് രണ്ട് മാസത്തോളമായി. അക്രമത്തിനു പ്രേരിപ്പിക്കുന്ന കിംവദന്തികളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.ാേ