ബംഗളൂരു- ചന്ദ്രയാന്‍-3ന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ അഞ്ചാംഘട്ടവും വിജയകരം. ഇതോടെ ഭൂമിയില്‍ നിന്ന് ഏറ്റവും കൂടിയ അകലം 127609 കിലോമീറ്ററും കുറഞ്ഞ അകലം 236 കിലോമീറ്ററും ഉള്ള ദീര്ഘവൃത്തത്തിലേക്കാണ് പേടകം എത്തിയത്.
എങ്കിലും കൃത്യമായി നിരീക്ഷിച്ചതിനു ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് ഐ. എസ്. ആര്. ഒ വ്യക്തമാക്കി. അഞ്ചാംഘട്ട ഭ്രമണപഥത്തിലെത്തിയതോടെ ഭൂമിയില്‍ നിന്നുള്ള ഭ്രമണപഥമുയര്ത്തലിന്റെ എല്ലാ ഘട്ടവും ചന്ദ്രയാന്‍-3 പൂര്‍ത്തിയാക്കി.
ഭൂഗുരുത്വാകര്‍ഷണം ഭേദിച്ച് പുറത്തെത്തിയ പേടകം ഇനി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള യാത്രക്ക് ആഗസ്റ്റ് ഒന്നിന് വൈകിട്ട് ഒരു മണിയോടെ തുടക്കമാകുമെന്നും ഐ. എസ്. ആര്. ഒ അറിയിച്ചു.