ഇംഫാല്‍- മണിപ്പൂരിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ്. ചന്ദേല്‍ ജില്ലയിലേക്ക് 700ലേറെ മായന്‍മാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കുടിയേറിയതായി അസം റൈഫിള്‍സ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില കണക്കിലെടുത്ത് വിഷയത്തെ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു.
കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറോടും ജില്ലാ പോലീസ് സൂപ്രണ്ടിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവരുടെ ബയോമെട്രിക്സും ഫോട്ടോകളും സൂക്ഷിക്കാനും പ്രത്യേക നിര്‍ദ്ദശവുമുണ്ട്.
മെയ് മൂന്നിന് മണിപ്പൂരിലെ പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെ നടന്ന സംഘര്‍ഷമാണ് വംശീയ കലാപമായി മാറിയത്.