Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ

ന്യൂദൽഹി-മണിപ്പൂരുമായി ബന്ധപ്പെട്ട ചർച്ചയെച്ചൊല്ലി ഇരുസഭകളിലെയും ബഹളം ശമിപ്പിക്കാൻ വൻ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നതിനിടെ മോഡിക്ക് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യ. ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) ഘടകകക്ഷികളുടെ യോഗത്തിൽ നോട്ടീസ് സമർപ്പിക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്തു.
സംഘർഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിർബന്ധിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ആലോചിക്കുന്നതിനിടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച ആലോചനയുണ്ടായത്. 
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപം ചർച്ച ചെയ്യുന്നതിനായി റൂൾ 267 പ്രകാരം 50 എംപിമാർ നൽകിയ നോട്ടീസ് ചെയർമാൻ ജഗ്ദീപ് ധൻഖർ അംഗീകരിച്ചിട്ടുണ്ട്. ചർച്ച ആരംഭിക്കുന്നതിന് മുമ്പ് ഇരുസഭകളിലും പ്രധാനമന്ത്രി സമഗ്രമായ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നില്ലെങ്കിൽ റൂൾ 267 പ്രകാരം മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ച ഇന്ന് രാജ്യസഭയിൽ നടക്കും.
 

Latest News