ആഗ്ര- ബി.ജെ.പി നേതാവ് ഉൾപ്പെട്ട മധ്യപ്രദേശിലെ മൂത്രമൊഴിക്കൽ കേസിന് സമാനമായി ഉത്തർപ്രദേശിലെ ആഗ്രയിൽ പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടന്നയാളുടെ മേൽ ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അബോധാവസ്ഥയിലായ ആളുടെ തലയിൽ ചവിട്ടുന്നതും കാണം. സംഭവം നാല് മാസം മുമ്പ് നടന്നതാണെന്ന് പറയുന്നു. വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രതി ആദിത്യ എന്നായളെ അറസ്റ്റ് ചെയ്താതയും ഇയാൾ ക്രിമിനൽ റെക്കോർഡുള്ളയാളാണെന്നും ആഗ്ര ഡെപ്യൂട്ടി കമ്മീഷണർ സൂരജ് റായ് പറഞ്ഞു, പ്രതിയായ ആദിത്യയും കൂട്ടാളി അറ്റൂസും ഹൈവേയിലൂടെ കടന്നുപോകുമ്പോഴാമ് വഴിയരികിൽ അബോധാവസ്ഥയിൽ കിടക്കുന്നയാളെ കണ്ടതും മൂത്രമൊഴിച്ചതും. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതെന്ന് പോലീസ് ട്വിറ്ററിൽ നൽകിയ വീഡിയോ പ്രസ്താവനയിൽ റായ് പറഞ്ഞു.
സംഭവത്തിൽ ആഗ്രയിലെ ഒരു പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോക്ക് മൂന്ന് നാല് മാസം പഴക്കമുണ്ടെന്നും പ്രതി ആദിത്യയാണെന്ന് തിരിച്ചറിഞ്ഞതായും റായ് കൂട്ടിച്ചേർത്തു.