തിരുവനന്തപുരം - വര്‍ണ്ണ മത്സ്യത്തെ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂര്‍ സ്വദേശി മണികണ്ഠന് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് കല്ലമ്പലത്ത് പീഡനം നടന്നത്. ഒന്‍പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വര്‍ണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ പിടികൂടുകയായിരുന്നു.